പാമ്പാടി നെഹ്റു കോളജിലെ സമരം അവസാനിപ്പിച്ചു

241

തൃശൂർ: പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ മാനേജ്മെന്‍റ് അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ അറസ്റ്റിനുള്ള ഊർജിത ശ്രമം നടക്കുന്നതായും പോലീസ് പറഞ്ഞു. അതേസമയം, പാന്പാടി നെഹ്റു കോളജിനെതിരേ വനംവകുപ്പ് രംഗത്തെത്തി. കോളജ് കൈവശം വച്ചിരിക്കുന്ന വനഭൂമി തിരിച്ചു പിടിക്കാൻ കോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. ടെന്നീസ് കോർട്ട് ഉൾപ്പെടെയുള്ളവ പൊളിച്ചു നീക്കണമെന്നും ആവശ്യം.

NO COMMENTS

LEAVE A REPLY