പമ്പ നദിയില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

375

ആലപ്പുഴ • പമ്പ, മണിമല നദിയില്‍ കീച്ചേരി വാല്‍ക്കടവില്‍ കാണാതായ കോളജ് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു. ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളജ് വിദ്യാര്‍ഥികളായ അനന്ദു, രാഹുല്‍ എന്നിവരാണ് ഒഴുക്കില്‍പെട്ടത്. ചെന്നിത്തല കാരാഴ്മ ഗീതാമൃതത്തില്‍ ഗോപകുമാറിന്റെ മകന്‍ രാഹുല്‍, ശൂരനാട് പാതാരം ഇരവിച്ചിറ നടുക്ക് വീട്ടില്‍ അനന്ദു എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇരുവരും ബികോം വിദ്യാര്‍ഥികളാണ്.