പള്‍സര്‍ സിഎസ്400 ലോഞ്ച് ആഗസ്തില്‍

214

യുവാക്കളെ മുന്‍നിര്‍ത്തി ബജാജ് ഇറക്കുന്ന പള്‍സറിന്റെ കരുത്തുറ്റ വകഭേദം സിഎസ് 400 ആഗസ്ത് മാസത്തോടെ
വിപണിയിലെത്തും. ബജാജ് ഓട്ടോ തലവന്‍ രാജിവ് ബജാജാണ് ലോഞ്ച് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പേരു സൂചിപ്പിക്കുന്നത് പോലെ ക്രൂസര്‍ ബൈക്കുകള്‍ ഹരമായിട്ടുള്ള യുവതലമുറയെ ലാക്കികൊണ്ടാണ് പള്‍സര്‍ ക്രൂസിംഗ് സ്പോര്‍ട്സ് 400 നിരത്തിലിറങ്ങുന്നത്.

പെര്‍ഫോമന്‍സിന് മാത്രം മുന്‍ഗണന നല്‍കി ഇറക്കിയ കെടിഎം ബൈക്കുകളെ അപേക്ഷിച്ച്‌ ഒരു ടൂറര്‍ എന്ന നിലയ്ക്കായിരിക്കും പുത്തന്‍ പള്‍സര്‍ പേരെടുക്കുക.

എല്‍സിഡി ഡിസ്പ്ലെ യൂണിറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷന്‍, സ്പോര്‍ടി എക്സോസ്റ്റ്, അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ലാമ്ബ് എന്നിവയാണ് പുത്തന്‍ പള്‍സറിന്റെ സവിശേഷതകള്‍.

375സിസി സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ബജാജ് സിഎസ്400ന് കരുത്തേകുന്നത്.

35ബിഎച്ച്‌പി കരുത്തും 33എന്‍എം ടോര്‍ക്കും നല്‍കുന്ന 6സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഈ എന്‍ജിനില്‍ ഉപയോഗിച്ചിരിക്കുന്നത്.

ദില്ലി എക്സ്ഷോറൂം 1.50 ലക്ഷത്തിനും 1.80 ലക്ഷത്തിനുമിടയിലായിരിക്കും പുതിയ പള്‍സറിന്റെ വില പ്രതീക്ഷിക്കുന്നത്.
വിപണിയിലെത്തിയാല്‍ മഹീന്ദ്ര മോജോയായിരിക്കും പുത്തന്‍ പള്‍സറിന്റെ മുന്‍നിര എതിരാളി.

NO COMMENTS

LEAVE A REPLY