പാലക്കാട് മെഡി.കേ‍ാളജ് ക്രമക്കേട് : വിജിലന്‍സ് കേസെടുത്തു

216

പാലക്കാട് • പട്ടിക ജാതി വകുപ്പിനുകീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍കേ‍ാളജിലെ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികളില്‍ ക്രമക്കേടു നടന്നുവന്ന പരാതിയില്‍ മെഡിക്കല്‍കേ‍ാളജ് മുന്‍ സ്പെഷല്‍ ഒ‍ാഫിസര്‍ എസ്.സുബ്ബയ്യയെ പ്രതിചേര്‍ത്ത് വിജിലന്‍സ് കേസെടത്തു. ദ്രുത പരിശേ‍ാധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.എന്നാല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രി എ.പി. അനില്‍കുമാറിനുമെതിരെയും തെളിവില്ലെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.
സര്‍ക്കാര്‍ ഫണ്ട് ഉപയേ‍ാഗിച്ച്‌ പ്രവര്‍ത്തിക്കുന്ന കേ‍ാളജിലെ നിയമനങ്ങള്‍ പിഎസ്‍സിക്കു വിടാതെ സ്പെഷല്‍ ഒ‍ാഫിസര്‍മുഖേന മാത്രം നടത്തി, മുഴുവന്‍ നിയമനങ്ങളും സ്ഥിരപ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അഴിമതി നടന്നു തുടങ്ങിയ ആരേ‍ാപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമേ‍ാര്‍ച്ച മുന്‍ ജില്ലാപ്രസിഡന്റ് പി.രാജീവ് തൃശൂര്‍ വിജിലന്‍സ് കേ‍ാടതിയെ സമീപിച്ചിരുന്നു.കേ‍ാടതി ഉത്തരവനുസരിച്ചായിരുന്നു ദ്രുതപരിശേ‍ാധന. വിജിലന്‍സ് സിഐ എന്‍.വിജയകുമാറിന്റെ നേതൃത്വത്തില്‍ കേസില്‍ വിശദമായ അന്വേഷണം നടത്തും.

NO COMMENTS

LEAVE A REPLY