കോണ്ഗ്രസ്സിന്റെ അഭിമാനം​ ഷാഫി പറമ്പിലിന്റെ കൈകളില്‍ പാലക്കാട് മൂന്നാം തവണയും ഭദ്രം.

20

പാലക്കാട്: പാലക്കാട്​ രാഷ്​ട്രീയമണ്ഡലത്തില്‍ കോണ്‍ഗ്രസി​െന്‍റ അഭിമാനം ഷാഫി പറമ്പിലിന്റെ കൈകളില്‍ മൂന്നാം തവണയും ഭദ്രം.കേരള രാഷ്​ട്രീയം ഉറ്റുനോക്കിയ പാലക്കാ​ട്ടെ ​രാഷ്​ട്രീയ പോരാട്ടത്തി​െന്‍റ അവസാനം യൂത്ത്​ കോണ്‍ഗ്രസി​െന്‍റ മലയാളക്കരയിലെ അമരക്കാരന്‍ ഷാഫി പറമ്ബിലിന്​ ഹാട്രിക്​ ജയം.

ബി.ജെ.പി ടിക്കറ്റില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ കളത്തിലിറങ്ങിയതോടെ ഇഞ്ചോടിഞ്ച്​ പോരാട്ടം നടന്ന മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ശ്രീധരനേക്കാള്‍ 2275 വോട്ടുകളുടെ ലീഡാണ് ഷാഫിക്ക് ലഭിച്ചത്.

ഇതില്‍ രാമസ്വാമി തെര​ഞ്ഞെടുപ്പിന്​ മു​േമ്ബ പാര്‍ട്ടി വിടുകയും ചെയ്​തു. ‘വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം’ എന്നിങ്ങനെ നാല്​ ‘വി’കളുമായി കളം നിറയാനെത്തിയ ഇ. ശ്രീധരന്‍ രണ്ടാം സ്ഥാനം കൊണ്ട്​ തൃപ്​തിപ്പെടു​േമ്ബാള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഷാഫിയുടെ മികച്ച പ്രതിച്ഛായയെ നേരിടാന്‍ സി.പി.എം കളത്തിലിറക്കിയ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദിന്​ മൂന്നാം സ്ഥാനത്തേക്ക്​ ഒതുങ്ങേണ്ടിവന്നു.

കഴിഞ്ഞ രണ്ടു തവണയും പാലക്കാടി​െന്‍റ ജനവിധി ഷാഫി​ പറമ്ബി​ലിനൊപ്പം തന്നെയായിരുന്നു. 2011ല്‍ ആദ്യ മത്സരത്തില്‍ സി.ഐ.ടി.യു നേതാവ് കെ.കെ. ദിവാകരനെ 7403 വോട്ടിനാണ് തോല്‍പ്പിച്ചത്. 2016ല്‍ ഷാഫിയെ നേരിടാന്‍ നാലുവട്ടം പാലക്കാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച എന്‍.എന്‍. കൃഷ്ണദാസിനെ സി.പി.എം രംഗത്തിറക്കിയെങ്കിലും ദയനീയമാംവിധം അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ബി.ജെ.പിയുടെ ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയത്. 17,438 വോട്ടുകളുടെ വമ്ബിച്ച ഭൂരിപക്ഷമാണ്​ ഷാഫി നേടിയത്​. 2011നേക്കാള്‍ ഭൂരിപക്ഷം ഇരട്ടിയിലേറെ ഉയര്‍ത്തി. ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 41.77 ശതമാനം അന്ന്​ ഷാഫിക്ക്​ ലഭിച്ചു. ശോഭ സുരേന്ദ്രന് 29.08 ശതമാനവും എന്‍.എന്‍. കൃഷ്ണദാസിന് 28.07 ശതമാനവുമാണ് ലഭിച്ചത്.

NO COMMENTS