പാകിസ്ഥാനിലേയ്ക്ക് ഇറാന്‍റെ പീരങ്കി ആക്രമണം

207

ഇസ്ലാമാബാദ്: പാകിസ്താനിലേക്ക് ഇറാന്റെ പീരങ്കി ആക്രമണം. പാകിസ്താനിലെ സമാ ടീവിയാണ് വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്തിനാണ് ആക്രമണം നടത്തിയതെന്ന വ്യക്തമല്ല.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ചുനാളുകളായി അത്ര സുഖകരമായ അവസ്ഥയിലല്ല. ഇറാന്‍- പാക് അതിര്‍ത്തിയില്‍ ഉള്ള ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സിസ്റ്റാന്‍- ബലുചിസ്താന്‍ അതിര്‍ത്തിയില്‍ അടുത്തിടെ പാകിസ്താന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സുന്നി ഭീകരരായ ജെയ്ഷെ അല്‍ അദില്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 10 ഇറാനിയന്‍ ബോര്‍ഡര്‍ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പാകിസ്താനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. ഭീകരര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ അതിര്‍ത്തി കടന്ന് സൈനിക നടപടി നടത്താന്‍ മടിക്കില്ലെന്ന് ഇറാന്‍ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയത്.

NO COMMENTS

LEAVE A REPLY