ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം തന്ത്രപ്രധാന മേഖലയില്‍ പാകിസ്താന്‍റെ സൈനികാഭ്യാസം

156

ഇസ്ലാമാബാദ്: ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം തന്ത്രപ്രധാന മേഖലയില്‍ പാകിസ്താന്‍റെ സൈനികാഭ്യാസം. പഞ്ചാബ് പ്രവിശ്യയില്‍െ ബഹവല്‍പുരിന് സമീപം അതിര്‍ത്തിയോട് ചേര്‍ന്നാണ് സൈനിക പരിപാടി നടന്നത്. ഏതു സാഹചര്യരും നേരിടാന്‍ സൈന്യവും വ്യോമസേനയും സജ്ജമാണെന്ന് ഉറപ്പവരുത്തുന്നതിനായിരുന്നു നടപടി. ഇന്ത്യയുമായുള്ള ബന്ധം അസ്വസ്ഥമായി തുടരുന്ന സാഹചര്യത്തിലാണിത്. പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെയും സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫിന്‍റേയും സാന്നിധ്യത്തിലായിരുന്നു സൈനികാഭ്യാസം. നയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സേനയുടെ വെടിവയ്പില്‍ ഏഴു സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സൈനികാഭ്യാസവും.