ബലൂചിസ്താനിലും സിന്ധിലും ഭീകരാക്രമണം നടത്തുന്നത് ഇന്ത്യ : പാകിസ്താന്‍

209

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസംഘടനയ്ക്ക് മുന്നില്‍ ഇന്ത്യയെ താറടിച്ചുകാണിക്കാന്‍ പാക്ക് ശ്രമം. ബലൂചിസ്താനിലും സിന്ധിലും ഭീകരാക്രമണം നടത്തുന്നതില്‍ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പാക്ക് വാദം. പ്രദേശങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ പ്രേരിപ്പിച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തി പാകിസ്താന്‍. വ്യാഴാഴ്ചയാണ് എട്ട് ഇന്ത്യന്‍ ഉദ്യോഗസ്തരുടെ പേര് വെളിപ്പെടുത്തിയത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് പാക്ക് ഹൈക്കമ്മീഷന്‍ അംഗമായ മെഹ്മൂദ് അക്തറിനെ ഇന്ത്യന്‍ സൈന്യം പിടികൂടി രാജ്യം കടത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ മറ്റ് 16 പേര്‍ ഇത്തരത്തില്‍ ചാരപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ചാരപ്രവര്‍ത്തനത്തിന്‍റെ പേരില്‍ മെഹ്മൂദ് അറസ്റ്റിലായതോടെ പാകിസ്താന്‍ രാജ്യത്തുനിന്നും ഉദ്യോഗസ്തരെ തിരികെ വിളിച്ചിരുന്നു. ഇന്ത്യയും ആരോപണങ്ങള്‍ വന്നേക്കാം എന്ന അടിസ്ഥാനത്തില്‍ ഇന്ത്യയും നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ചിരുന്നു.

NO COMMENTS

LEAVE A REPLY