ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ആദ്യമായി പാകിസ്താന്‍ പട്ടാള മേധാവി അതിര്‍ത്തി പ്രദേശത്ത് സന്ദര്‍ശനം നടത്തി. സൈനിക വിന്യാസം നിരീക്ഷിക്കുന്നതിനാണ് ജനറല്‍ റഹീല്‍ ഷെരീഫ് എത്തിയതെന്ന് പാക് സൈന്യം വ്യക്തമാക്കി.സേന വിന്യാസം സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ സൈനിക മേധാവിയെ അറിയിച്ചു. ഉറി ഭീകരാക്രമണം, സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.ഉറി ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. ആക്രമണത്തില്‍ നാല്‍പ്പതോളം ഭീകരരും രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടിരുന്നു. പാക് ഭീകര സംഘടനയായ ലഷ്കറിന്‍റെ മാത്രം 20 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ വിവരം.