ആഗോള ഭീകരന്‍ മസൂദ‌് അസര്‍ ജീവനോടെ ഉണ്ടെന്ന‌് പാകിസ്ഥാന്‍ മാധ്യമങ്ങള്‍.

139

ലാഹോര്‍ : ആഗോള ഭീകരന്‍ മസൂദ‌് അസര്‍ ജീവനോടെ ഉണ്ടെന്ന‌് കുടുബാംഗങ്ങളെ ഉദ്ധരിച്ച‌് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട‌് ചെയ്തു. മരണവാര്‍ത്ത വ്യാജമാണെന്ന‌് ‘ഗോ ഉര്‍ദു’ മാധ്യമം റിപ്പോര്‍ട്ട‌് ചെയ്തു.ഇതുവരെ മസൂദ‌് അസര്‍ കൊല്ലപ്പെട്ടതായി ജയ‌്ഷെ മുഹമ്മദോ പാകിസ്ഥാന്‍ സര്‍ക്കാരോ സ്ഥിരീകരിച്ചിട്ടില്ല. അസര്‍ ജീവനോടെ ഉണ്ടെന്ന‌് നിലവിലെ ആരോഗ്യസ്ഥിതി വ്യക്തമാക്കാതെ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട‌് ചെയ്തു.

അസറിന്റെ മരണത്തെപ്പറ്റി ഒരു വിവരം ലഭിച്ചിട്ടില്ലെന്ന‌് പാകിസ്ഥാന്‍ വിവരാവകാശമന്ത്രി ഫവാദ‌് ചൗധരി പ്രതികരിച്ചു.നവമാധ്യമങ്ങളില്‍ മസൂദ‌് അസറിന്റെ വാര്‍ത്തകള്‍ വന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന‌് ഇന്ത്യന്‍ ഇന്റലിജന്‍സ‌് അധികൃതര്‍ പറഞ്ഞു. മസൂദ‌് അസറിനെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ അന്തരാഷ‌്ട്ര തലത്തില്‍ ശക്തമാക്കുമ്ബോഴാണ‌് മസൂദ‌് അസറിന്റെ മരണവാര്‍ത്ത വ്യാപകമായി പ്രചരിച്ചത‌്.

NO COMMENTS