പാക് അധീന കശ്മീരില്‍ പാക് സൈന്യത്തിനെതിരെയും അവരുടെ ചാരസംഘടനയായ ഐ.എസ്.ഐക്കെതിരെയും പ്രതിഷേധ പ്രകടനം

245

ശ്രീനഗര്‍: പാക് അധീന കശ്മീരില്‍ പാക് സൈന്യത്തിനെതിരെയും അവരുടെ ചാരസംഘടനയായ ഐ.എസ്.ഐക്കെതിരെയും പ്രതിഷേധ പ്രകടനം.പാക് അധീന കശ്മീരിലെ കൊട്ലി നിവാസികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രദേശത്ത് നടക്കുന്ന കൊലപാതകങ്ങളിലും വ്യാജ ഏറ്റുമുട്ടലുകളിലും പ്രതിഷേധിച്ചാണ് കോട്ലി നിവാസികള്‍ പ്രക്ഷോഭവവുമായി രംഗത്തെത്തിയിരിക്കുന്നത്.പാക് സൈനികര്‍ കശ്മീരിലെ കശാപ്പുകാരാണെന്ന് മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം നടത്തിയത്. ഐ.എസ്.ഐക്കെതിരെയും കടുത്ത ഭാഷയിലുള്ള മുദ്രാവാക്യമാണ് പ്രകടനത്തില്‍ ഉയര്‍ന്നത്.പട്ടികളുടെ അത്ര വിശ്വാസമില്ലാത്തവരാണ് ഇവരെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.കശ്മീരി ദേശീയ നേതാവും ജമ്മുകശ്മീര്‍ നാഷണല്‍ ലിബറേഷന്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ആരിഫ് ഷാഹിദിന്റെ കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പാക് അധീന കശ്മീരിലെ പട്ടാളത്തിന്റെ അടിച്ചമര്‍ത്തലിനെതിരെ ശക്തമായി പോരാടിയിരുന്ന ഷാഹിദ് 2013ലാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ ആണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.