പാച്ചല്ലൂരിൽ വ​ന്‍ പ്ര​തി​ഷേ​ധ​റാലി .

325

തിരുവനന്തപുരം :പൗ​ര​ത്വ ഭേദഗതി നി​യ​മ​ത്തി​നെ​തി​രേ വ​ന്‍ പ്ര​തി​ഷേ​ധ​വു​മാ​യി തിരുവനന്തപുരം പാച്ചല്ലൂർ, പനത്തുറ മുസ്ലിം ജമാ ത്തുകളുടെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്.പൗരത്വ ഭേദഗതി ബിൽ ഉപേക്ഷിക്കുക. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക. എന്നാവശ്യപ്പെട്ടുകൊണ്ടാണ് വിശ്വാസികൾ പ്രതിഷേധറാലി സംഘടിപ്പിച്ചത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ള്‍​ക്ക് നി​ര​ക്കാ​ത്ത നി​യ​മ​വി​രു​ദ്ധ ബി​ല്ലാ​ണി​തെന്നും ഇത് മ​ത​ത്തി​ന്‍റെ പേ​രി​ല്‍ വി​വേ​ച​നം കാ​ണി​ക്കു​ന്നുവെന്നും നാ​ളെ നമ്മുടെ പ്ര​ദേ​ശ​ത്തി​ന്‍റെ​യോ നി​റ​ത്തി​ന്‍റെ​യോ ഭാ​ഷ​യു​ടെ​യോ പേ​രി​ല്‍ വി​വേ​ച​നം കൊ​ണ്ടു വ​ന്നേ​ക്കാ​മെ​ന്നും സംഘാടക സമിതിയുടെ റാലിയിൽ പങ്കെടുത്ത യുവാവായ പാച്ചല്ലൂർ ദിലീപ് പറഞ്ഞു പാച്ചല്ലൂർ ജമാഅത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് നജ്മുദ്ദീൻ,പനത്തുറ ജമാഅത്ത് പ്രസിഡന്റ് എൻ.എം ഇസ്മായിൽ മൗലവി, ഇമാമുമാരായ അൽ ഹാഫിസ്, അബ്ദുൽ റഹീം മൗലവി, അബ്ദുൽ ഹലീം മൗലവി. പനവിള ദാറുൽ ഉലൂം മദ്രസ പ്രസിഡണ്ട് ജെ ഷംനാദ് എം വൈ നവാസ്, അബ്ദുൽ ബുഹാരി സബൂറുദ്ദീൻ, തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS