പി.വി സിന്ധു ചൈന ഓപ്പണ്‍ സെമിയില്‍

210

ബെയ്ജിങ് : ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിസിന്‍റെ സെമി ഫൈനലില്‍ കടന്ന് ഇന്ത്യന്‍ ബാഡ്മിന്‍റന്‍ താരം പി.വി സിന്ധു. ക്വാര്‍ട്ടറില്‍ ചൈനയുടെ സീഡില്ലാ താരം ബിങ്ക്ജിയൊ ഹിയെ പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ സിന്ധു ഇടം നേടിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം. സ്കോര്‍ : 22-20, 21-10. റിയോ ഒളിന്പിക്സിലെ വെള്ളി മെഡല്‍ നേട്ടത്തിനു ശേഷം സിന്ധു പങ്കെടുക്കുന്ന മൂന്നാമത്തെ ടൂര്‍ണ്ണമെന്‍റാണ് ഇത്. മുന്‍പ് ഡെന്‍മാര്‍ക്ക് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും കളിച്ച സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു.

NO COMMENTS

LEAVE A REPLY