പി.വി സിന്ധുവിന് 50 കോടി രൂപയുടെ പരസ്യക്കരാര്‍

181

ഹൈദരാബാദ്: റിയോ ഒളിമ്ബിക്സ് ബാഡ്മിന്റണില്‍ വെള്ളി നേടി രാജ്യത്തിന്‍ അഭിമാനമായി മാറിയ പി.വി സിന്ധുവിന് 50 കോടി രൂപയുടെ പരസ്യക്കരാര്‍. ബേസ്ലൈന്‍ വെഞ്ചേഴ്സെന്ന സ്പോര്‍ട്സ് മാര്‍ക്കറ്റിങ് കമ്ബനിയാണ് പൊന്നു വില കൊടുത്ത് സിന്ധുവുമായി കരാറൊപ്പിട്ടത്.മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ക്രിക്കറ്റില്‍ നിന്നല്ലാതെ ഒരു കായികതാരത്തിന് കിട്ടുന്ന ഉയര്‍ന്ന തുകയാണ് ഇതോടെ സിന്ധുവിന് ലഭിച്ചത്. സിന്ധുവിന്റെ പരസ്യകരാറുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനി കൈകാര്യം ചെയ്യുന്നത് ബേസ്ലൈന്‍ ആയിരിക്കും.കോള പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും പരിശീലനം മുടക്കി കൂടുതല്‍ സമയം പരസ്യ ചിത്രീകരണത്തിനായി ചെലവഴിക്കില്ലെന്നുമുള്ള രണ്ട് നിബന്ധനകള്‍ സിന്ധു മുന്നോട്ടു വെച്ചിട്ടുണ്ട്. ഒളിമ്ബിക്സില്‍ മെഡല്‍ സ്വന്തമാക്കിയതിനുശേഷം നിരവധി കമ്ബനികളാണ് സിന്ധുവിന്റെ കരാറിനായി സമീപിച്ചത്.ഇതില്‍ ഒമ്ബതോളം കമ്ബനികളുമായി ധാരണയിലുമെത്തിയിട്ടുണ്ടെന്ന് ബേസ്ലൈന്‍ എം.ഡി. പറഞ്ഞു. ധനകാര്യസ്ഥാപനങ്ങളുമായും വനിതാ കേന്ദ്രീകൃത ഉത്പന്നള്‍ക്കും വേണ്ടി പരസ്യംചെയ്യുന്നതിന് ധാരണയായിട്ടുണ്ടെന്നും ബേസ്ലൈന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY