ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധുവിന് വെള്ളി

274

ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു പൊരുതിത്തോറ്റു. ജപ്പാന്റെ നോസോമി ഒകുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. ചമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാന്‍ ഒരുങ്ങിയിറങ്ങിയ സിന്ധു വനിതാ ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹരയോടാണ് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് തോറ്റത്. ആദ്യ ഗെയിം കൈവിട്ടശേഷം രണ്ടാം ഗെയിമില്‍ ഉജ്വലമായി തിരിച്ചുവന്നെങ്കിലും അവസാന ഗെയിമില്‍ അടിപതറി. സ്കോര്‍: 19-21, 22-20, 20-22 കഴിഞ്ഞ റിയോ ഒളിമ്ബിക്സിന്റെ സെമിയില്‍ തന്നെ തോല്‍പിച്ച സിന്ധുവിനോടുള്ള മധരപ്രതികാരം കൂടിയായി നൊസോമിക്ക് ഈ ജയം.

NO COMMENTS