ന്യൂഡല്‍ഹി: ഇന്ത്യ സൂപ്പര്‍ സീരീസ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സൈന നേവാളിന് പരാജയപ്പെടുത്തി പിവി സിന്ധു വനിത സിംഗിള്‍സ് സെമി ഫൈനലില്‍. ന്യൂഡല്‍ഹിയിലെ സിരി ഫോര്‍ട്ട് സ്പോര്‍ട്സ് കോംപ്ലെക്സില്‍ നടന്ന തുല്യ ശക്തികളുടെ മത്സരത്തില്‍ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് 21-16, 22-20 നാണ് സിന്ധുവിന്റെ വിജയം. സെമിയില്‍ കൊറിയയുടെ സുങ് ജി-ഹ്യുന്നാണ് സിന്ധുവിന്റെ എതിരാളി.