കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് പി എസ് ശ്രീധരന്‍ പിള്ള

185

ആലപ്പുഴ : കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ പി എസ് ശ്രീധരന്‍ പിള്ള. അതിനുള്ള സംവിധാനം പട്ടാളത്തിനുണ്ട്. രണ്ട് ദിവസം കൊണ്ട് വെള്ളം വറ്റിക്കാന്‍ സൈന്യത്തിന് കഴിയുമെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയപ്പോള്‍ ചുമതല മറ്റാര്‍ക്കും നല്‍കാതിരുന്നത് ശരിയായില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു വിമര്‍ശനം ഉന്നയിച്ചു. ഇത് ഭരണഘടനാ പ്രതിസസിയിലേക്ക് നയിക്കും. ഇ മെയിലിലൂടെ ഭരണം നടത്താന്‍ ഭരണഘടനയില്‍ വകുപ്പില്ലെന്നും പി എസ് ശ്രീധരന്‍പിള്ള വിശദമാക്കി.

NO COMMENTS