അയ്യപ്പജ്യോതി വന്‍ വിജയമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

185

തിരുവനന്തപുരം : ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി ശബരിമല കര്‍മ്മസമിതിയും ബിജെപിയും ചേര്‍ന്ന് നടത്തിയ അയ്യപ്പജ്യോതി വന്‍ വിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം എല്ലാം മറന്ന്, അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ച് കൊണ്ട് ഈ സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മത്തിന്റെ വിജയം വരെ പോരാടും എന്നതിന്റെ വിളംബരമാണ് ഈ അയപ്പജ്യോതിയുടെ വിജയം വിളിച്ചോതുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
പ്രതീക്ഷയ്ക്കപ്പുറത്തുള്ള പിന്തുണയാണ് ഈ സമരത്തിന് ബിജെപിക്ക് ലഭിച്ചത് ,ഇത്രയും ആളുകളെ സംഘടിപ്പിക്കാന്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നവര്‍ക്ക് സാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

NO COMMENTS