ശബരിമലയിൽ നടയടക്കാനുള്ള തീരുമാനം ബിജെപിയോട് ആലോചിച്ചശേഷമെന്ന് ശ്രീധരൻപിള്ള ; ശബ്‌ദരേഖ പുറത്ത്

141

തിരുവനന്തപുരം : ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ നടയടക്കാനുള്ള തീരുമാനം ബിജെപിയോട് ആലോചിച്ചശേഷമെന്ന് പറയുന്ന ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ ശബ്‌ദരേഖ പുറത്ത്. നടയടച്ചാൽ കോടതി അലക്ഷ്യമല്ലെയെന്ന് തന്ത്രികണ്ഠര് രാജീവര് തന്നോട് ചോദിച്ചിരുന്നുവെന്നും ഒറ്റയ്ക്ക് ആകില്ലെന്ന് തന്ത്രിക്ക് താൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറയുന്നു.

സ്ത്രീകൾ സന്നിധാനത്തോട് അടുത്തപ്പോൾ തന്ത്രി ഫോണിൽ വിളിച്ചിരുന്നുവെന്നും അഭിപ്രായം തേടിയിരുന്നുവെന്നും ശബ്ദരേഖയിൽ പറയുന്നു. പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. സാറിന്റെ വാക്ക് വിശ്വസിക്കുന്നു എന്നായിരുന്നു തന്ത്രിയുടെ മറുപടി. യുവമോർച്ചയുടെ യോഗത്തിലെ പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

NO COMMENTS