സ്വാശ്രയ വിഷയമുള്‍പ്പെടെയുള്ള സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ മാര്‍ച്ചും ധര്‍ണ്ണയും : പി പി തങ്കച്ചന്‍

208

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിലുള്‍പ്പെടെ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും യു ഡി എഫിന്റെ അഞ്ച് എം എല്‍ എമാരുടെ നിരാഹാരം ഒത്തു തീര്‍പ്പാക്കാതെയുള്ള മുഖ്യ മന്ത്രിയുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (1-10-2016 ശനി) സംസ്ഥാനവ്യാപകമായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു.ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷത്തോട് കാണിക്കേണ്ട സാമാന്യ മര്യാദ പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ ഉണ്ടാകാത്തത് ഖേദകരമാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ എല്ലാം കുളമാക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് തങ്കച്ചന്‍ പറഞ്ഞു. ധര്‍ണ്ണയുടെയും മാര്‍ച്ചിന്റെയും സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ആസാദ ഗേറ്റിന് മുമ്പില്‍ യു ഡി എഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.