നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അറസ്റ്റില്‍

172

പാലക്കാട്: ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റു ചെയ്തു. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച്‌ ചോദ്യം ചെയ്തുവരികയാണ്. കൃഷ്ണദാസ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുള്ളതിനാല്‍ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വെക്കാന്‍ സാധ്യതയില്ല. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ജിഷ്ണുവിന്റെ വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കുന്നതാണ് സന്ദേശങ്ങള്‍. പഠിക്കാന്‍ സമയം ലഭിക്കാത്തതിനാലാണ് പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇത് കോളേജ് മാനേജ്മെന്റിന്റെ അപ്രീതിക്കിടയാക്കിരുന്നതായാണ് പോലീസ് നിഗമനം.

NO COMMENTS

LEAVE A REPLY