കുഞ്ഞാലിക്കുട്ടി ഇന്ന് പത്രിക സമര്‍പ്പിക്കും

190

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് മലപ്പുറം കലക്‌ട്രേട്രേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിക്കുക. ഉച്ചക്ക് മൂന്ന് മണിക്ക് യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ചേരും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ എല്‍.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പതിനൊന്ന് മണിക്ക് എ.കെ.ജി സെന്‍ററിലാണ് യോഗം. ബോര്‍‍ഡ്, കോര്‍പ്പറേഷന്‍ വിഭജനവും യോഗത്തില്‍ ചര്‍ച്ചയാകും. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മദ്യനയം ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തില്ല.

NO COMMENTS

LEAVE A REPLY