പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

171

ന്യൂഡല്‍ഹി: മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടി എംപി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് ലോക്സഭയിലാണ് കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്. ലോക്സഭ സെക്രട്ടറി സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇ. അഹമ്മദിന്റെ മരണത്തെതുടര്‍ന്ന് ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയം. ഓഗസ്റ്റ് 11 വരെ 19 ദിവസത്തെ സിറ്റിംഗ് സജ്ജമാക്കിയിരിക്കുന്ന ഇത്തവണത്തെ വര്‍ഷകാല സമ്മേളനത്തിനിടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ക്രമീകരിച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്നും ഉപരാഷ്ട്രപതി പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് അഞ്ചിനുമാണു നടത്തുക.

NO COMMENTS