പി കെ കുഞ്ഞാലികുട്ടി വിജയിച്ചു

236

മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി വിജയിച്ചു. 171038 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. പികെ കുഞ്ഞാലിക്കുട്ടിക്ക് 515325 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലിന് 344287 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന് 65662 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1,94,39 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ അഹമ്മദ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ സൈനബയെ പരാജയപ്പെടുത്തിയിരുന്നത്. അര ലക്ഷത്തിലധികം വോട്ട് ബി ജെ പിയും ഇവിടെ നേടിയിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 4,92,575 വോട്ടുകളാണ് യുഡിഎഫിന് സമാഹരിക്കാന്‍ കഴിഞ്ഞത്. ഇടതു മുന്നണിയാകട്ടെ 3,73,879 വോട്ടുകള്‍ നേടി. ബിജെപിയും നില മെച്ചപ്പെടുത്തി 73,447 വോട്ടുകള്‍ നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ സമാഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സജീവമായുണ്ടായിരുന്ന എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടികള്‍ ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

NO COMMENTS

LEAVE A REPLY