വയനാട്ടിലെ ആദിവാസി ഭൂമിതട്ടിപ്പ് സംഭവത്തില്‍ മുന്‍ പട്ടികവർഗ വകുപ്പ് മന്ത്രി പികെ ജയലക്ഷ്മിക്കെതിരെ കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍

220

മാനന്തവാടി: വയനാട്ടിലെ ആദിവാസി ഭൂമിതട്ടിപ്പ് സംഭവത്തില്‍ മുന്‍ പട്ടികവർഗ വകുപ്പ് മന്ത്രി പികെ ജയലക്ഷ്മിക്കെതിരെ മുന്‍മന്ത്രി കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍. ജയലക്ഷ്മി അറിഞ്ഞിട്ടില്ലാ എന്നു പറയുന്നത് ശരിയല്ലെന്നും മന്ത്രിയെന്ന നിലയില്‍ അറിയേണ്ട കാര്യങ്ങളായിരുന്നു ഇതോക്കെയെന്നും കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടി അന്വേഷണം കള്ളന്‍റെ കയ്യില്‍ താക്കോല്‍ എല്‍പ്പിച്ചപോലെയെന്നും രാമചന്ദ്രന്‍മാസ്റ്റര്‍ പരിഹസിച്ചു.
ആദിവാസി ഭൂമിയില്‍ തട്ടിപ്പ് നടന്നുവെന്ന് കരുതുന്നില്ലെന്നും പി കെ ജയലക്ഷ്‍മി പറഞ്ഞിരുന്നു. ഏതന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദികൾ കളക്ടറും സബ് കളക്ടറുമാണെന്നും ജയലക്ഷ്മി പറഞ്ഞിരുന്നു .