പി.കെ.ജയലക്ഷ്മിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന

181

കല്‍പ്പറ്റ • ആദിവാസി ഫണ്ട് വിനിയോഗവും ക്രമക്കേടുകളും സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ വിജിലന്‍സിന്‍റെ ത്വരിത പരിശോധന. വയനാട് എസ്പിക്കാണ് അന്വേഷണ ചുമതല. പട്ടിക വര്‍ഗക്കാരുടെ വായ്പ എഴുതി തള്ളുന്ന പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്നാണ് ആക്ഷേപം. ജയലക്ഷ്മിയുടെ ബന്ധുക്കളുടെ കടം എഴുതി തള്ളിയെന്നാണ് ആരോപണം.