പി ജയരാജന് ഐഎസ് കേരള ഡിവിഷന്റെ വധഭീഷണി

188

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ഐഎസ് കേരള ഡിവിഷന്റെ പേരില്‍ കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദനെ വധിക്കുമെന്നും ഭീഷണി കത്തിലുണ്ട്. പി ജയരാജനേയും പിപി സദാനന്ദനേയും നോക്കി വച്ചിട്ടുണ്ടെന്നും ഒത്തുവരുന്ന ദിവസം രണ്ടിന്റേയും മയ്യത്തെടുക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ജയരാജനെന്ന കുറ്റവാളി ഇനിയും ജീവിച്ചിരിക്കുന്നത് ആപത്താണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ചെയ്യാന്‍ അറിയാം. അള്ളാഹു എന്ന വക്കീല്‍ ഇത് നടത്തുമെന്നും കത്തില്‍ ഭീഷണിയുണ്ട്.

NO COMMENTS

LEAVE A REPLY