കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച്‌ തന്നെയും മകനെയും വേട്ടയാടുന്നു : ചിദംബരം

197

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച്‌ തന്നെയും മകനെയും വേട്ടയാടുന്നുവെന്ന് മുന്‍കേന്ദ്രമന്ത്രി പി. ചിദംബരം. തന്നെ നിശബ്ദനാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് ചിദംബരം ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും സന്നദ്ധ സംഘടനകളുടെ നേതാക്കള്‍ക്കെതിരെയും ഇതേ തന്ത്രം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പയറ്റുന്നത്. എന്നാല്‍ താന്‍ നിശബ്ദനാകില്ല. എഴുത്തും പ്രസംഗവും തുടരുമെന്നും ചിദംബരം അറിയിച്ചു. ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വസതികളിലും ഇരുവര്‍ക്കും ബന്ധമുള്ള രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതേക്കുറിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

NO COMMENTS

LEAVE A REPLY