പിണറായി വിജയന്‍ സര്‍ക്കാര്‍ വന്‍ പരാജയം: പി.സി. ജോര്‍ജ്

261

കുവൈത്ത്: പിണറായി വിജയന്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. എട്ടര മാസം കൊണ്ട് നൂറുകണക്കിന് ബലാല്‍സംഗങ്ങളാണ് നടന്നത്. മാന്യന്മാര്‍ക്ക് കേരളത്തില്‍ നിന്ന് നാട് വിട്ട് പോകണ്ട അവസ്ഥയാണുള്ളതെന്നും ജോര്‍ജ് കുവൈത്തില്‍ പറഞ്ഞു. കാല്‍ നൂറ്റാണ്ട് കാലം താന്‍ മാണിയുടെയും ജോസഫിന്റെയും അടിമയായിരുന്നു.രണ്ട് കൊല്ലമേ ആയുള്ളൂ മേചാനമായിട്ട്.ആ മാറ്റമാണ് എന്നെ ജനപക്ഷം എന്ന ചേരി രൂപികരിക്കാന്‍ പ്രേരിപ്പിക്കുന്നത്. കുഷി മന്ത്രി ഒഴികെ മറ്റ് മന്ത്രിമാര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. അതിരപ്പിപള്ളി പദ്ധതിക്ക് 98മുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, നടപ്പാക്കാന്‍ സി.പി.ഐ അനുവദിക്കില്ല. ഇതിനായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY