ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചു – സൂചനകള്‍ വളരെ ആഹ്ലാദകരമെന്ന് ശാസ്ത്രലോകം .

51

ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ 1077 പേരിലാണ് പരീക്ഷിച്ചത്.ഇത് മനുഷ്യശരീരത്തില്‍ സുരക്ഷിതവും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതാണെന്നും തെളിഞ്ഞത് വളരെ ആഹ്ളാദകരമാണെന്ന് ശാസ്ത്രലോകം .

അവരെല്ലാം അതീവസൂക്ഷ്മ നിരീക്ഷണത്തിലുമായിരുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സൂചനകള്‍ വളരെ ആഹ്ളാദ കരമാണെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.വാക്‌സിന്റെ രണ്ടാമത്തെ സുരക്ഷാ പരീക്ഷണങ്ങള്‍ വലിയതോതില്‍ നടക്കുകയാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍, ഈ വാക്സിന്റെ 10 കോടി ഡോസിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

പരീക്ഷണനിരീക്ഷണങ്ങള്‍ കൃത്യമായി നീങ്ങിയാല്‍ 2021 ആദ്യപകുതിയില്‍ത്തന്നെ വാക്‌സിന്‍ വിപണയി ലെത്തുമെന്നാണ് കണക്കുകൂട്ടല്‍.ഇന്ത്യ നിര്‍മ്മിക്കുന്ന ‘കോവാക്സിന്‍’ ഹ്യൂമന്‍ ട്രയല്‍ ഇന്നുമുതല്‍ ഡല്‍ഹിയിലെ എയിംസില്‍ ആരംഭിച്ചു.18 നും 55 നുമിടയില്‍ പ്രായവും ആരോഗ്യവുമുള്ള 100 പേരിലാണ് മരുന്നുപരീക്ഷണം ആദ്യം നടക്കുക. രണ്ടു ഡോസാണ് നല്‍കുന്നത്. രണ്ടാമത്തെ ഡോസ് രണ്ടാഴ്ചകഴിഞ്ഞു നല്‍കും. ഇഞ്ചക്ഷന്‍ വഴിയാണ് വാക്സിന്‍ നല്‍കുന്നത്.

റഷ്യയുടെ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം ബ്രിട്ടനില്‍ നിന്ന് മോഷ്ടിച്ചതാണെന്ന ആരോപണം ബ്രിട്ടനൊപ്പം അമേരിക്കയും ഉന്നയിച്ചിരിക്കുകയാണ്. റഷ്യയും കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കി യതായി അവകാശപ്പെടുന്നു.

ചൈന നിര്‍മ്മിക്കുന്ന വാക്സിന്റെ പരീക്ഷണങ്ങള്‍ വുഹാനിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്റ്റ് ലബോറട്ടയറിയില്‍ അവസാനഘട്ടത്തിലാണെന്നും ഈ വര്‍ഷം അന്ത്യത്തോടെ മരുന്ന് മാര്‍ക്കറ്റിലെത്തു മെന്നും അവര്‍ അവകാശപ്പെടുന്നു.

ഇന്ത്യയില്‍ ഭാരത് ബയോട്ടെക് ഇന്റര്‍നാഷണലും Zydus Cadila യും ചേര്‍ന്നുനിര്‍മ്മിക്കുന്ന തുള്‍പ്പെടെ അരഡസന്‍ കമ്ബനികള്‍ ഇന്ത്യയില്‍ കോവിഡ് മരുന്നുനിര്‍മ്മാണത്തില്‍ വ്യാപ്രുതരാണ്. ഇപ്പോള്‍ ലോകമൊട്ടാകെ 23 കമ്ബനികള്‍ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാ ണുള്ളത്.അമേരിക്കയുടെ കോവിഡ് വാക്‌സില്‍ 27 ജൂലൈ മുതല്‍ 30000 ആളുകളിലാണ് പരീക്ഷിക്കാന്‍ പോകുന്നത്.

NO COMMENTS