ഔഷധസസ്യ ബോർഡിന്റെ ധനസഹായത്തിന് അപേക്ഷിക്കാം

105

തിരുവനന്തപുരം : സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ ഔഷധസസ്യ കൃഷിയും പരിപോഷണ പ്രവർത്തനങ്ങളും നടപ്പാക്കുന്നതിനുള്ള ധനസഹായത്തിന് സംസ്ഥാന സർക്കാരിന്റെയും ദേശീയ ഔഷധസസ്യ ബോർഡിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പദ്ധതികൾ ക്ഷണിച്ചു.

ഔഷധസസ്യ കൃഷി (കർഷകർ, കർഷകസംഘങ്ങൾ, സൊസൈറ്റികൾ, കുടുംബശ്രീകൾ, സഹകരണ സംഘങ്ങൾ) നഴ്‌സറി, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ഗവേഷണം, സംരക്ഷണം, അർദ്ധസംസ്‌കരണം, ഔഷധസസ്യോദ്യാന നിർമ്മാണം, ബോധവൽക്കരണം തുടങ്ങിയ പദ്ധതികൾക്ക് സർക്കാർ – അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, ഔഷധനിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, അംഗീകൃത സർക്കാരേതര സ്ഥാപനങ്ങൾ, അംഗീകൃത സൊസൈറ്റികൾ തുടങ്ങിയവർക്ക് പദ്ധതികൾ സമർപ്പിക്കാം.

അപേക്ഷാഫോമും വിശദവിവരങ്ങളും www.smpbkerala.org യിൽ ലഭിക്കും. അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം (പദ്ധതിരേഖയുടെ അസ്സലും മുന്ന് പകർപ്പുകളും) ജൂലൈ 15 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ തൃശ്ശൂർ ഹെഡ് ഓഫീസിലോ തിരുവനന്തപുരം പൂജപ്പുരയിലെ റീജിണൽ ഓഫീസിലോ സമർപ്പിക്കണം.

വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, ഷൊർണ്ണൂർ റോഡ്, തിരുവമ്പാടി. പി.ഒ, തൃശ്ശൂർ- 680022, ഫോൺ: 0487-2323151. റീജിണൽ ഓഫീസ്, ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസ്, പൂജപ്പുര, തിരുവനന്തപുരം-695012. ഫോൺ: 04712347151.

NO COMMENTS