ചോ​ദ്യം ചെ​യ്തി​ട്ടേ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ക്കൂ എ​ന്ന നി​ല​പാ​ട് ശരിയല്ല – പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

44

തി​രു​വ​ന​ന്ത​പു​രം: ചോ​ദ്യം ചെ​യ്തി​ട്ടേ മു​ഖ്യ​മ​ന്ത്രി​ രാ​ജി​വ​ക്കൂ എ​ന്ന നി​ല​പാ​ട് ശരിയല്ല. കേരളത്തിലെ മുഖ്യ മന്ത്രിയുടെ ഓഫീസിലേക്കോ സെക്രട്ടറിയേറ്റിലേക്കോ എന്‍. ഐ. എ പോലെയുള്ള അന്വേഷണസംഘം കടന്നുചെന്ന ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ലയെന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്‍.ഡി .എ​ഫ് ഘ​ട​ക​ക്ഷി​ക​ള്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു

എം ശിവശങ്കറിന് നേരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ ശിവശങ്കറെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയും കേരളാപോലീസും ആദ്യം മുതല്‍ക്കെ ശ്രമിച്ചതെന്നും സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ പൂര്‍ണമായും സഹായിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

സ്വര്‍ണക്കള്ളക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണം മുഖ്യമന്ത്രി രാജിവെക്കണം, എന്നീ ആവശ്യങ്ങളു മായി കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് എം.എ.ല്‍എമാരും എം.പിമാരും രണ്ട് സമരങ്ങള്‍ക്കാണ് ഓഗസ്ത് ആദ്യവാരം രൂപം കൊടുക്കുന്നത് .ആഗസ്റ്റ് 10ന് പഞ്ചായത്ത് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ സത്യാഗ്രഹം ഇരിക്കുമെന്നും വീടുകളിലോ ഓഫീസിലോ സത്യാഗ്രഹം അനുഷ്ഠിക്കുമെന്നും അദ്ദേഹം അറിയിച്ചു.

NO COMMENTS