മന്ത്രി കെ ടി ജലീലിന്റെ രാജി എഴുതിവാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

109

തിരുവനന്തപുരം: ക്രമക്കേട് മുഴുവന്‍ നടത്തിയത് മന്ത്രി കെ.ടി.ജലീല്‍ ആണെന്ന് പൂര്‍ണമായും വ്യക്തമായെന്നും മാര്‍ക്ക്‌ ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന്റെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങണമെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. സര്‍വകലാശാലകളില്‍ അദാലത്ത് നടത്തുന്നത് സര്‍വകലാശാലകള്‍ ആണെന്നും കുറ്റം തന്റെ തലയില്‍ വച്ച്‌ കെട്ടരുതെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ എന്നാല്‍ മന്ത്രി തന്നെയാണ് ഇതൊക്കെ ചെയ്യുന്നത് എന്നതിന്റെ സംസാരിക്കുന്ന തെളിവാണ് ഫെബ്രുവരി നാലിന് പുറത്തിറക്കിയ സര്‍ക്കുലറെന്നും ചെന്നിത്തല ആരോപിച്ചു.

NO COMMENTS