ഒപ്പത്തിന് ഒരാഴ്ചയില്‍ 7.24 കോടി രൂപ കളക്ഷന്‍

236

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ഒപ്പം ഹിറ്റ് ഉറപ്പിച്ച്‌ മുന്നേറുകയാണ്. ആദ്യദിനത്തില്‍ 1.56 കോടി എന്ന ശരാശരി കളക്ഷന്‍ മാത്രം സ്വന്തമാക്കിയ ഒപ്പം പിന്നീടുള്ള ഓരോ ദിവസത്തിലും കളക്ഷന്‍ വര്‍ധിപ്പിക്കുകയായിരുന്നു. നാലാം ദിവസം രണ്ടു കോടിക്കു മുകളില്‍ കളക്ഷന്‍ നേടുക എന്ന അപൂര്‍വതയും ഒപ്പം നേടി.ഒരാഴ്ച പിന്നിടുമ്ബോള്‍ 7.24 കോടി രൂപയാണ് ഒപ്പത്തിന്റെ കളക്ഷന്‍. ഏറ്റവും വേഗത്തില്‍ 10 കോടി സ്വന്തമാക്കിയ പ്രേമത്തിന്റെ റെക്കോഡ് ഒപ്പം മറികടക്കുമോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

NO COMMENTS

LEAVE A REPLY