ജീവിത ശൈലീ രോഗനിയന്ത്രണത്തിന് തുറന്ന ജിംനേഷ്യങ്ങള്‍ സ്ഥാപിക്കും

118

കാസറഗോഡ് : ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യായാമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളെ അറിയിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് വ്യായാമം ചെയ്യാനുള്ള അവസരം ഉണ്ടാക്കുകയും ലക്ഷ്യമിട്ട് കളക്ടറേറ്റ്, കാഞ്ഞങ്ങാട് നഗരസഭഎന്നിവിടങ്ങളിലും പീലി ക്കോട്, കിനാനൂര്‍ -കരിന്തളം, മഞ്ചേശ്വരം എന്നീ പഞ്ചായത്തുകളിലും തുറന്ന ജിംനേഷ്യങ്ങള്‍ സ്ഥാപിക്കും.

ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ചെയര്‍മാനായ ജില്ലാതല സമിതിയാണ് തീരുമാനം കൈകൊണ്ടത്. ശരിയായ ആഹാരവും ചിട്ടയായ വ്യായാമവും ആരോഗ്യസംരക്ഷണത്തിന് അവശ്യഘടകങ്ങളാണ്. മാറിയ ഭക്ഷണരീതി, വ്യാ യാമം ഇല്ലായ്മ, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം , ഹൃദ്രോഗം, അമിതവണ്ണം, ക്യാന്‍സര്‍ തുടങ്ങിയവ ജീവിത ശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഈ പശ്ചാത്തലത്തിലാണ് തുറന്ന ജിംനേഷ്യം സ്ഥാപിക്കാനുള്ള തീരുമാന വുമായി ആരോഗ്യവകുപ്പ് മുന്നോട്ട് വന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ആണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങള്‍ കൂടുതലായി വരുന്ന സ്ഥലങ്ങളില്‍ നടപ്പാതയും അത്യാവശ്യ വ്യായാമ മുറകള്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ സ്ഥാപി ക്കുകയും അതിന്റെ പരിപാലനം അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കും.വരും വര്‍ഷങ്ങളില്‍ ജില്ല യിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുവാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.
നിരോധനാജ്ഞ 14 ന് അര്‍ദ്ധ രാത്രി വരെ തുടരും

ജില്ലയില്‍ അയോധ്യ വിധിയെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മഞ്ചേശ്വരം, കുമ്പള,
കാസര്‍കോട്,വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, ഹൊസ്ദുര്‍ഗ്,നീലേശ്വരം, ചന്തേര, പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കേരളാ പോലീസ് ആക്ട് 78, 79 പ്രകാരം ഇന്നലെ(11.11.2019) രാവിലെ എട്ടു മണിമുതല്‍ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ ്പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബര്‍ 14 ന് രാത്രി 12 മണിവരെ തുടരും.

അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നത്, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ നടത്തുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. .ഈ കാലയളവില്‍ മുന്‍ നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും പ്രകടനങ്ങളോ, പൊതുയോഗങ്ങളോ നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന് ജില്ലാ പൊലിസിന്റെ രേഖാമൂലമുള്ള മുന്‍കുട്ടിയുള്ള അനുമതി വാങ്ങണം.

NO COMMENTS