ക്രൂഡ് ഓയില്‍ ഉല്‍പാദനം കുറയ്ക്കാന്‍ എണ്ണരാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെക്കി’ന്‍റെ തീരുമാനം

251

അല്‍ജിയേഴ്സ് • 2008നു ശേഷം ആദ്യമായി ക്രൂഡ് ഓയില്‍ ഉല്‍പാദനം കുറയ്ക്കാന്‍ എണ്ണരാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെക്കി’ന്റെ തീരുമാനം. വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പ്രതിദിന ഉല്‍പാദനം 33.24 ദശലക്ഷം ബാരലില്‍നിന്ന് 32.5 ദശലക്ഷം ബാരലായി കുറയ്ക്കാനാണ് അനൗപചാരിക ധാരണയായത്. ഇതിനു പിന്നാലെ എണ്ണ വില അഞ്ചു ശതമാനം ഉയര്‍ന്ന് 48 ഡോളറിനു മുകളിലെത്തി.