പരിഹരിക്കാവുന്ന പ്രശ്നങ്ങളെ കോൺഗ്രസിൽ ഉള്ളു : ഉമ്മൻ ചാണ്ടി

245

കോഴിക്കോട്∙ കോൺഗ്രസിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളില്ലെന്നും തീരുമാനം ഹൈക്കമാൻഡിന്റെ മുന്നിലായതിനാലാണു കാത്തിരിക്കുന്നതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എ.കെ.ആന്റണിയുടെ വാക്കുകൾക്ക് കോൺഗ്രസിൽ വലിയ പ്രധാന്യമുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇവിടെ പരിഹരിക്കണമെന്നു പറഞ്ഞിരുന്നെങ്കിൽ ആ രീതിയിൽ ചർച്ചയാവാമായിരുന്നു.

എന്നാൽ, പ്രശ്നം ഹൈക്കമാൻഡ് ഏറ്റെടുത്തതു കൊണ്ടാണ് തീരുമാനത്തിനായി കാത്തിരിക്കുന്നത്. യുഡിഎഫിലെ കക്ഷികൾക്കു പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മറ്റു പാർട്ടികൾ ഇടപെടുന്നതു സ്വാഭാവികമാണ്. ഇത്തരത്തിൽ കോൺഗ്രസ് പലപ്പോഴും ഇടപെട്ടിട്ടുണ്ട് അതുപോലെയാണ് കോൺഗ്രസിന്റെ കാര്യത്തിൽ മറ്റു കക്ഷികൾ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് വിടാനുള്ള തീരുമാനം കേരള കോൺഗ്രസ് (എം) സ്വന്തം നിലയിൽ എടുത്തതാണ്. ജനാധിപത്യ ശക്തികൾ ഒരു ചേരിയിൽ നിൽക്കണമെന്ന ആഗ്രഹമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ക്ഷേത്രങ്ങളിലെ ആചാര അനുഷ്ഠാന വിഷയങ്ങളിൽ സർക്കാർ ഇടപെടരുതെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസത്തിൽ സർക്കാർ കൈകടത്താൻ പാടില്ല. ആചാരങ്ങളിൽ തീരുമാനം എടുക്കാനല്ല മന്ത്രിയും വകുപ്പും ഉണ്ടാക്കിയിരിക്കുന്നത്. അതു ഭരണപരമായ സൗകര്യത്തിനു വേണ്ടിയാണ്. ഈ വിഷയത്തിൽ ഒരു വിവാദം ഉണ്ടാക്കാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

NO COMMENTS

LEAVE A REPLY