കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുളള ജനവികാരമായിരിക്കും മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് ഉമ്മന്‍ ചാണ്ടി

186

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുളള ജനവികാരമായിരിക്കും മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലപ്പുറത്ത് നടക്കാന്‍ പോകുന്നത് സൗഹൃദമല്‍സരമല്ല മറിച്ച്‌ രാഷ്ട്രീയ മല്‍സരമാണ്. രാഷ്ട്രീയവും നിലപാടുകളും പറഞ്ഞുളള ശക്തമായ തിരഞ്ഞെടുപ്പു പോരാട്ടമാണ്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയില്ലാത്ത സര്‍ക്കാരാണ് നിലവിലുളളത്. കേരളത്തില്‍ ജീവിക്കുന്നയാര്‍ക്കും ഇടതു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ മനസു വരില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി ശക്തനായ സ്ഥാനാര്‍ഥിയാണ്. എതിര്‍ സ്ഥാനാര്‍ഥി ആരായാലും വോട്ടു ചെയ്യുന്നത് ജനങ്ങളായതുകൊണ്ട് മല്‍സരത്തില്‍ സൗഹൃദമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. യുപി തിരഞ്ഞെടുപ്പു ഫലത്തിന് ശേഷമുണ്ടായ സാഹചര്യങ്ങള്‍ യു.ഡി.എഫിന് അനുകൂലമാകും. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY