അംജദ് അലിഖാന്‍റെ സംഗീത വിദ്യാലയത്തിനായി അനുവദിച്ച ഭൂമി റദ്ദ് ചെയ്ത നടപടി കേരളത്തിന് അപമാനം : ഉമ്മന്‍ ചാണ്ടി

192

കോട്ടയം• ഉസ്താദ് അംജദ് അലിഖാന്റെ സംഗീത വിദ്യാലയത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ഭൂമി റദ്ദ് ചെയ്ത നടപടി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉസ്താദ് അംജദ് അലിഖാന്‍റെ നേതൃത്വത്തിലുള്ള സംഗീതം വിദ്യാലയത്തിനായി കഴിഞ്ഞ യൂ.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തനുവദിച്ച ഭൂമി റദ്ദ് ചെയ്ത് കൊണ്ടുള്ള ടുറിസം വകുപ്പിന്റെ നടപടി സാംസ്കാരിക കേരളത്തിന് വലിയ അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്.കഴിഞ്ഞ യൂ.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് സംഗീത വിദ്യാലയത്തിനായി തിരുവനന്തപുരത്തു വേളിയില്‍ രണ്ടേക്കര്‍ ഭൂമി അനുവദിച്ചത്. അത് റദ്ദ് ചെയ്ത നടപടിക്ക് പുറമേ ശ്രീ. അംജദ് അലിഖാനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ ശ്രീ. സൂര്യാ കൃഷ്ണമൂര്‍ത്തിക്കും ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടിവന്ന മോശമായ പ്രതികരണം വളരെ വേദനാജനകമായ ഒന്നാണ്.
ഈ സംഭവത്തിനു ശേഷം ശ്രീ അംജദ് അലിഖാന്‍ മുഖ്യമന്ത്രിയെ ഡല്‍ഹിയില്‍ വച്ച്‌ കാണുകയും കാര്യങ്ങള്‍ ബോധിപ്പിക്കുകയും, മുഖ്യമന്ത്രി അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതാണ്. കേരളത്തിന് മുതല്‍കൂട്ടാകുമായിരുന്ന ഒരു സംരംഭത്തെയാണ് വീണ്ടുവിചാരമില്ലാത്ത നടപടിയിലൂടെ ടൂറിസം വകുപ്പ് നഷ്ട്ടപ്പെടുത്തിയിരിക്കുന്നത്. ഇത്തരം നടപടികളിലൂടെ മലയാളികള്‍ക്കാകെ അപമാനം വരുത്തിവച്ച ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി എടുക്കുകയൂം, സംഗീത വിദ്യാലയത്തിന് വേണ്ട പ്രോത്സാഹനം നല്‍കി അത് സാക്ഷാത്കരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ വശത്തുനിന്ന് ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

NO COMMENTS

LEAVE A REPLY