കേരളത്തെ സൊമാലിയയോട് ഉപമിച്ച നരേന്ദ്ര മോദി ഇത്തവണ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിശേഷിപ്പിച്ചതില്‍ അഭിമാനമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി

175

തിരുവനന്തപുരം: കേരളത്തെ പട്ടിണിരാജ്യമായ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിച്ചതില്‍ അഭിമാനമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പലമേഖലകളിലും രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തെ ഒന്നാമത്തെ സംസ്ഥാനമാക്കുമെന്നാണ് മോദി പറയുന്നതെന്നും തന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ ഉമ്മന്‍ ചാണ്ടി പറയുന്നു.
കേരളത്തെ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞതിന് നന്ദിയെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

NO COMMENTS

LEAVE A REPLY