സിപിഎം സ്വാശ്രയ കൊള്ളയ്ക്ക് ഒത്താശ ചെയ്യുന്നു : ഉമ്മന്‍ ചാണ്ടി

170

കോട്ടയം• സ്വാശ്രയ കൊള്ള കച്ചവടത്തിന് സിപിഎം ഒത്താശ ചെയ്യുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വാശ്രയ സമരത്തില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടാക്കിയവര്‍ ഇന്ന് കച്ചവടക്കാര്‍ക്ക് ലാഭം ഉണ്ടാക്കി കൊടുക്കുവാന്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളജിലെ ഫീസ് വര്‍ധന എന്തിനു വേണ്ടിയെന്ന് ജനങ്ങളോട് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് ബാധ്യത ഉണ്ട്.
സ്വാശ്രയത്തിന്റെ പേരില്‍ സിപിഎം നടത്തിയ സമരങ്ങള്‍ തട്ടിപ്പായിരുന്നുവെന്നു ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായാതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.