ഉമ്മന്‍ചാണ്ടിയുമായി ഹൈക്കമാണ്ട് ചര്‍ച്ച ഇന്ന്

206

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാൻ ഹൈക്കമാണ്ട് ഇന്ന് ചര്‍ച്ച നടത്തും. ദില്ലിയിലാണ് ചര്‍ച്ച. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തെ ചൊല്ലി നേതൃത്വവുമായി കലഹിച്ച് നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നേരത്തെ മുകുള്‍ വാസ്നികാണ് ഫോണില്‍ വിളിച്ച് ഉമ്മന്‍ചാണ്ടിയോട് ദില്ലിയിലെത്താന്‍ ആവശ്യപ്പെട്ടത്. അതേസമയം അനുനയ ചര്‍ച്ചകള്‍ക്കായണ് ദില്ലിയിലെത്തുന്നതെങ്കിലും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. സംഘടന തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി ഉന്നയിക്കും എന്നാണ് സൂചന .

NO COMMENTS

LEAVE A REPLY