സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ സരിത എസ് നായര്‍ വിസ്തരിക്കും

234

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യാന്‍ കേസിലെ പ്രധാന പ്രതിയായ സരിത എസ് നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ അനുമതി. ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിസ്തരിക്കണമെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. നേരത്തെ രണ്ട് തവണ സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചിരുന്നു. അന്ന് സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം നിഷേധിച്ച ഉമ്മന്‍ചാണ്ടി സരിത എസ് നായരെ വ്യക്തിപരമായി അറിയില്ലെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ ‘കണ്ടിട്ടില്ല, കേട്ടിട്ടില്ല, മിണ്ടിയിട്ടില്ല’ എന്ന ഉമ്മന്‍ചാണ്ടി പറഞ്ഞ സ്ഥിതിക്ക് നേരിട്ട് ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുമെന്ന് തന്നെയാണ് സരിത എസ് നായരുടെ നിലപാട്. താന്‍ കൊടുത്ത പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സരിത വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി ഇന്ന് സോളാര്‍ കമ്മീഷന് മുമ്പാകെ ഹാജരായിരുന്നു. മുന്‍ എംഎല്‍എ എപി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയ ലൈംഗികാരോപണ പരാതിയെക്കുറിച്ച അറിയാമെന്ന് ഉമ്മന്‍ചാണ്ടി കമ്മീഷന് മൊഴി നല്‍കി. എന്നാല്‍ എന്ത് നടപടി സ്വീകരിച്ചെന്ന് വെളിപ്പെടുത്താനാകില്ലെന്നും ഇടത് സര്‍ക്കാരിന് സരിത നല്‍കിയ പരാതിയെക്കുറിച്ച് അറിയാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

NO COMMENTS

LEAVE A REPLY