അന്നം പോലും മുട്ടിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും : ഉമ്മന്‍ ചാണ്ടി

212

മാതമംഗലം• നരേന്ദ്ര മോദിയും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെ ദ്രോഹിക്കുന്നതില്‍ മല്‍സരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്നം പോലും മുട്ടിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാണപ്പുഴയില്‍ രാജീവ് ഗാന്ധി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ജനങ്ങളെ ക്യൂവിലാക്കിയും റേഷന്‍ അരി നിഷേധിച്ചും ഭരണം നടത്തി സാധാരണക്കാരെ കണ്ണീരു കുടിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരെ ബഹുജന കൂട്ടായ്മ കൊണ്ടുവരുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊലപാതക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മും ബിജെപിയും ജനാധിപത്യത്തിനു ഭീഷണിയായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY