രാഷ്ട്രീയകാര്യ സമിതിയുടെ തീയതി കെപിസിസി തീരുമാനിക്കട്ടെ : ഉമ്മന്‍ ചാണ്ടി

177

കോട്ടയം: ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തില്‍ തനിക്ക് പരാതിയില്ലെന്നും ആരുടെയും അടുത്ത് പരാതി പറയാനുമില്ലെന്നും ഉമ്മന്‍ ചാണ്ടി. ഡി.സി.സി പ്രസിഡന്റ് നിയമനത്തില്‍ പ്രതിഷേധിച്ച്‌ ഉമ്മന്‍ ചാണ്ടി നിസ്സഹകരണത്തിലാണോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ ഈ മറുപടി. കെ.പി.സി.സി പ്രസിഡന്റാണ് രാഷ് ട്രീയകാര്യ സമിതി യോഗം ചേരേണ്ട തീയതി തീരുമാനിക്കേണ്ടത്. സൗകര്യപ്രദമെങ്കില്‍ യോഗത്തില്‍ പങ്കെടുക്കും. താനായിട്ട് ഒരു തീയതി പറയില്ല. നാളിതുവരെ കെ.പി.സി.സി പ്രസിഡന്റിന്‍റെയോ, ഡി.സി.സി പ്രസിഡന്റുമാരുടെയോ ഒരു സ്ഥാനാരോഹണ ചടങ്ങിലും താന്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന ഉറപ്പ് തനിക്ക് നല്‍കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY