മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തെ അപമാനിച്ചു : ഉമ്മന്‍ ചാണ്ടി

164

കോട്ടയം • മുഖ്യമന്ത്രി പിണറായി വിജയന് ഭോപ്പാലില്‍ ഉണ്ടായ അനുഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു മുഖ്യമന്ത്രിക്ക് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണ് കേരള മുഖ്യമന്ത്രിക്ക് ഉണ്ടായത്. ഈ സംഭവത്തിന്റെ നാണക്കേട് കേരള മുഖ്യമന്ത്രിക്കല്ല മറിച്ച്‌ മധ്യപ്രദേശിനും അവിടുത്തെ മുഖ്യമന്ത്രിക്കുമാണ്.
ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിന്റെ പേരില്‍ ഒരു മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് തടയാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ല. ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും പരസ്പരം പുലര്‍ത്തേണ്ട സാമാന്യ മര്യാദയുടെ നഗ്നമായ ലംഘനമാണ് ഭോപ്പാലില്‍ ഉണ്ടായത്.

NO COMMENTS

LEAVE A REPLY