ഓണ്‍ലൈന്‍ ക്ലാസുകള്‍ പുരോഗമിക്കുന്നു

84

കാസറഗോഡ് : ലോക്ക് ഡൗണ്‍ കാലം ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാമിന്റെ സഹായത്തോടെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ പുരോഗമിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് അധ്യയന സംവിധാനം ലഭ്യമാക്കുന്നതിനും സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെയും പോളിടെക്നിക്ക് കോളേജുകളിലെയും ബിരുദബിരുദാനന്തര / ഡിപ്ലോമ കോഴ്‌സുകളിലെ അവശേഷിക്കുന്ന പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിന് അസാപ് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ സാധ്യമാകും.

ഓരോ സര്‍വ്വകലാശാലകളിലെയും അതത് വിഷയങ്ങളില്‍ വിദഗ്ധരായ അധ്യാപകരുടെ സഹായത്തോടെ അവശേഷിക്കുന്ന പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഏപ്രില്‍ 15 മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 9.30 വരെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷനുകളാക്കിക്കൊണ്ടാണ് ഓരോ വിഷയത്തിലും അധ്യയനം പൂര്‍ത്തിയാക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി റെക്കോര്‍ഡഡ് വീഡിയോ അസാപിന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യും .

ലോക്ഡൗണ്‍ കാരണം മുടങ്ങിയ അധ്യയനം തുടര്‍ന്നു പോകാനുള്ള ക്രിയാത്മകമായ ഇടപെടലാണ് അസാപിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ അധ്യാപകര്‍ കൈകാര്യം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വളരെയേറെ പ്രയോജനപ്രദമായിരിക്കും ‘ എന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ രാഹുല്‍ വി മോഹന്‍ പറഞ്ഞു.

തത്സമയം സെഷനുകള്‍ കാണുവാനും സംശയങ്ങളും ഉന്നയിക്കുവാനും വരുന്ന ദിവസങ്ങളിലെ ക്ലാസ് ഷെഡ്യൂളിനെ പറ്റി അറിയുവാനും ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കാം. www.skillparkkerala.in/online-classes/

NO COMMENTS