കാര്‍ബണ്‍ഡൈ ഓക്സെഡ് ശ്വസിച്ച് ഒരാള്‍ മരിച്ചു

169

കോട്ടയം: കാര്‍ബണ്‍ഡൈ ഓക്സെഡ് ശ്വസിച്ച് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് ശ്വാസതടസം നേരിട്ടു ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
അയ്മനം പുലിക്കുട്ടിശേരി വല്ല്യാട് ഭാഗത്ത് ഇന്നലെ വൈകുന്നേരം 5.30 നാണ് സംഭവം. മാങ്കിഴയില്‍ രാജപ്പന്‍ (70) ആണ് മരിച്ചത്. ഇയാളുടെ മകന്‍ ജയരാജ് (32) ആണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
അയല്‍വാസികളായ വലിയാട്ടില്‍ സലി(48) മകന്‍ സരണ്‍(18) ഇറക്കത്ത് രാജൂ (60) എന്നിവര്‍ക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. രാജപ്പന്റെയും സലിയുടെയും ഉടമസ്ഥയിലുള്ള ഒരു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുന്ന വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

NO COMMENTS

LEAVE A REPLY