ഓണം സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

203

കൊച്ചി∙ ഒാണത്തോടനുബന്ധിച്ചു സെക്കന്തരാബാദ്, നാന്ദത് എന്നിവടങ്ങളിൽനിന്നു കേരളത്തിലേക്കു സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. സെക്കന്തരാബാദ് – കൊച്ചുവേളി സ്പെഷ്യൽ (07115) സെപ്റ്റംബർ 12ന് തിങ്കൾ വൈകിട്ട് 4.25ന് പുറപ്പെട്ട് ബുധൻ രാത്രി 12.30ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ (07116) സെപ്റ്റംബർ 16ന് വെള്ളി രാത്രി 8.30ന് പുറപ്പെട്ട് ഞായർ പുലർച്ചെ നാലിന് സെക്കന്തരാബാദിലെത്തും.

നാന്ദത് – കൊച്ചുവേളി സ്പെഷ്യൽ (07505) സെപ്റ്റംബർ 12ന് തിങ്കൾ രാവിലെ 7.20ന് പുറപ്പെട്ടു ചൊവ്വ വൈകിട്ട് 6.45ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ (07504) സെപ്റ്റംബർ 15ന് വ്യാഴം രാത്രി 8.15ന് പുറപ്പെട്ടു ശനിയാഴ്ച രാവിലെ 8.30ന് നാന്ദതിൽ എത്തും. കേരളത്തിലെ സ്റ്റോപ്പുകൾ: കൊല്ലം,കായംകുളം, ചെങ്ങന്നൂർ,തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്.

NO COMMENTS

LEAVE A REPLY