യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളൂടെ ഓണാഘോഷം : 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസ്

215

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പൊതുജനത്തെ വലച്ച്‌ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളൂടെ ഓണാഘോഷം. എംജി റോഡില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം ഉണ്ടാക്കിയാണ് വിദ്യാര്‍ത്ഥികള്‍ ഓണം ആഘോഷിച്ചത്. മുന്‍കൂട്ടി അനുവാദം വാങ്ങാതെ നടത്തിയ നഗരം ചുറ്റിയുള്ള പ്രകടനത്തില്‍ പങ്കെടുത്ത ആയിരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കന്‍റോണ്‍മെന്‍റ പോലീസ് കേസെടുത്തു.ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ത്ഥികള്‍ വഴങ്ങിയില്ല. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഇതോടെ റോഡില്‍ കുടുങ്ങി. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐയുടെ കൊടിയുമായിട്ടായിരുന്നു ഓണം ആഘോഷിച്ചത്.
എന്നാല്‍ ഇത് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷം അല്ലന്ന് സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി തോമസ് വ്യക്തമാക്കി.യുണിവേഴ്സിറ്റി കോളെജിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷമാണെന്നും എസ്.എഫ്.ഐക്കാരെ മാത്രം ഇതിന്‍റെ പേരില്‍ കുറ്റവിചാരണ ചേയ്യേണ്ടതില്ലെന്നും ജെയ്ക്ക് പറഞ്ഞു.

NO COMMENTS

LEAVE A REPLY